ദേശീയം

തകര്‍ന്ന സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചൈനീസ് അതിര്‍ത്തിയില്‍; പൈലറ്റുമരെ കുറിച്ച് സൂചനയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനം സുഖോയ് എസ് യു-30ന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചൈനീസ് അതിര്‍ത്തിയില്‍ അസാമിലെ തെസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

എന്നാല്‍ വിമാനത്തിലുണ്ടായിരുന്നു തിരുവനന്തപുരം സ്വദേശി ഉള്‍പ്പെടെ രണ്ട് പൈലറ്റുമാരെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. ഇരുവരും രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നാണ് വ്യോമസേനയുടെ വിലയിരുത്തല്‍. ചൊവ്വാഴ്ച രാവിലെ 9.30ടെ പറന്നുയര്‍ന്ന വിമാനം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലെ ദൗലാസങ്ങില്‍ വെച്ച് റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. 

തെസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെവെച്ച് 11.30ടെയാണ് വിമാനത്തിലെ പൈലറ്റുമാരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ചൈനീസ് അതിര്‍ത്തിയി നിന്നും 172 കിലോമീറ്റര്‍ അകലെയാണ് തെസ്പൂര്‍ വ്യോമസേന താവളം. 

രണ്ട് എഞ്ചിനുകളുള്ള റഷ്യന്‍ നിര്‍മിത സുഖോയ് എസ് യു-30 ഏത് കാലാവസ്ഥയിലും പറത്താന്‍ ശേഷിയുള്ളതായിരുന്നു. 1990കളിലാണ് വ്യോമസേന സുഖോയ് എസ് യു-30 വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇതിന് ശേഷം ആറ് തവണയാണ് സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറായിരുന്നു ഈ അപകടങ്ങള്‍ക്കെല്ലാം കാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്