ദേശീയം

കശാപ്പ് നിരോധന നിയമം ഭേദഗതി പരിഗണിച്ച്  കേന്ദ്രം; പോത്തിനെയും എരുമയെയും ഒഴിവാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കശാപ്പു നിരോധന നിയമത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായതോടെ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കശാപ്പിനായി വില്‍പ്പന നടത്തുന്നതിനുള്ള നിയന്ത്രണത്തില്‍ നിന്നും പോത്ത്, എരുമ എന്നിവയെ ഒഴിവാക്കാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആലോചിക്കുന്നത്. കശാപ്പു നിരോധത്തിനെതിരേ കേരളത്തില്‍ നിന്നുമടക്കം കടുത്ത പ്രതിഷേധം നേരിട്ടതിനാലാണ് കേന്ദ്രം പുതിയ തീരുമാനം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിലും പോത്തിനെയും എരുമയെയും നിയന്ത്രണത്തില്‍ നിന്നുമൊഴിവാക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഈ മാസം 23ന് ഇറക്കിയ ഉത്തരവില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പശു, പശുക്കിടാവ്,  പോത്ത്, ഒട്ടകം, എരുമ, കാള, കാളക്കുട്ടി എന്നിവയെ കാലിച്ചന്തയില്‍ കശാപ്പിനായി വില്‍പ്പന നടത്തുന്നത് രാജ്യവ്യാപകമായി നിരോധിച്ചിരുന്നു. കശാപ്പിനായി കാലിച്ചന്തകളില്‍ മൃഗങ്ങളെ വാങ്ങാനോ വില്‍ക്കാനോ കഴിയില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

എന്നാല്‍, ഉത്തരവിനെതിരേ കേരളം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ രംഗത്തെത്തുകയും കേരള ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന അധികാരത്തിലേക്കുള്ള കൈകടത്തലാണ് കേന്ദ്രത്തിന്റെയെന്നാണ് വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍