ദേശീയം

സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ ശ്രമിച്ച ഐഎഎസ് ഓഫിസര്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സഹപ്രവര്‍ത്തകയെ രക്ഷിക്കാന്‍ സ്വിമ്മിങ്പൂളില്‍ ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. ഹരിയാനയിലെ സോനിപത് സ്വദേശിയായ ആഷിഷ് ദാഹിയ(30)യാണ് മരിച്ചത്. തെക്കന്‍ ഡെല്‍ഹിയിലെ ബേര്‍ സരായിയിലെ ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് അപകടം നടന്നത്. എന്നാല്‍ ആഷിഷിന് നന്നായി നീന്തല്‍ അറിയാമെന്നും മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥന്റെ കുടുംബം ആവശ്യപ്പെട്ടു.

പരിശീലനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ബെര്‍ സരായിയില്‍ എത്തിയതായിരുന്നു ആശിശും സുഹൃത്തുക്കളും. ക്യാമ്പിലെ അവസാന ദിവസം ആഘോഷിക്കുകയായിരുന്നു ഇവര്‍. പാര്‍ട്ടിക്കിടയില്‍ ഒരു സഹപ്രവര്‍ത്തക സിമ്മിങ്ങ് പൂളില്‍ കാല്‍ തെന്നി വീണപ്പോള്‍ ആഷിഷ് ദഹിയയും മറ്റ് സഹപ്രവര്‍ത്തകരും രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടുകയായിരുന്നു. വനിതാ ഉദ്യോഗസ്ഥയെ രക്ഷിച്ചെങ്കിലും ആഷിഷിനെ അബോധാവസ്ഥയില്‍ വെള്ളത്തില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ഡോക്ടറെ വിളിച്ചെങ്കിലും ആഷിഷിനെ രക്ഷിക്കാനായില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

ഹിമാചല്‍പ്രദേശില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ദഹിയ 2015ലാണ് ഐഎഎസ് പരീക്ഷ പാസായത്. പിന്നീട് അദ്ദേഹം ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്ക് മാറുകയായിരുന്നു. ഭാര്യ പ്രയാഗ ഡോക്ടറാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം