ദേശീയം

കശാപ്പു നിരോധിച്ചിട്ടില്ല, കച്ചവടം നിയന്ത്രിക്കുക മാത്രമാണ് ചെയ്തതെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: കന്നുകാലി കശാപ്പിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ വിജ്ഞാപനം സ്റ്റേ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കശാപ്പ് പൂര്‍ണമായും നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി കാലിച്ചന്തകളില്‍ കച്ചവടം നടത്തുന്നതാണ് നിയന്ത്രിച്ചതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. വിജ്ഞാപനത്തിനെതിരായ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹര്‍ജികള്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.

നിലപാടു വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അപ്പോള്‍ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത