ദേശീയം

ഉത്തര്‍പ്രദേശ് സ്‌ഫോടനം: മരണസംഖ്യ 12 ആയി ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 12 പേര്‍ മരിച്ചതായി  പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ അറിയിച്ചു. 100 ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  പൊതുമേഖല സ്ഥാപനമായ എന്‍ടിപിസിയുടെ 500 മെഗാവാട്ട് ബോയിലര്‍ യൂണിറ്റിലാണ് അപകടം ഉണ്ടായത്.  

അപകടകാരണം വ്യക്തമല്ല. രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മൂന്നുദിവസത്തെ മൗറീഷ്യസ് പര്യടനത്തിന് ഇന്ത്യയില്‍ നിന്നും തിരിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , രക്ഷാപ്രവര്‍ത്തനത്തിനും ആശ്വാസ നടപടികള്‍ക്കുമായി അടിയന്തര ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്