ദേശീയം

രാഹുലിന്റെ ആ സ്വപനം നടക്കാന്‍ പോകുന്നില്ല: സ്മൃതി ഇറാനി 

സമകാലിക മലയാളം ഡെസ്ക്

നവ്‌സരി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടാമെന്ന് സ്വപ്‌നം കാണുന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗുജറാത്തിലെ ജനങ്ങളും ബിജെപിയും അനുവദിക്കില്ല.

സ്വന്തം മണ്ഡലത്തില്‍ ആരോഗ്യ  വിദ്യാഭ്യാസ സൗകര്യങ്ങള്‍ എത്തിക്കാനും റോഡുകള്‍ നിര്‍മ്മിക്കാനും കഴിയാത്ത രാഹുല്‍ ഗാന്ധിയാണ് ഗുജറാത്തിന്റെ വികസനത്തെപ്പറ്റി സംസാരിക്കുന്നത്. 

ജിഎസ്ടി നടപ്പാക്കിയതുമുതല്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ജിഎസടി കൗണ്‍സില്‍ യോഗങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെട്ടിരുന്നു. എല്ലാ തീരുമാനങ്ങളും അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷമാണ് കൈക്കൊണ്ടത്. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ജിഎസ്ടി നടപ്പിലാക്കാന്‍ കഴിയാതിരുന്നതെന്നും സ്മൃതി ഇറാനി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'