ദേശീയം

അസംബ്ലിയില്‍ നിന്ന് മുങ്ങി കോണ്‍ഗ്രസ് എംഎല്‍എ പോയത് ഡാന്‍സ് കളിക്കാന്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: നിയമസഭാ അസംബ്ലിയില്‍ നിന്ന് മുങ്ങി ഡാന്‍സ് കളിക്കാന്‍ പോയ കര്‍ണാടക എംഎല്‍എയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. എംഎല്‍എ അംബരീഷിന്റെ ഡാന്‍സിംഗ് വീഡിയോ ആണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്.  ഇതിന് മുന്‍പും ഇത്തരം വിവാദങ്ങളില്‍ ചെന്നു ചാടിയിട്ടുള്ള വ്യക്തിയാണ് അംബരീഷ്. 

അംബരീഷ് സ്റ്റേജില്‍ നിന്ന് യുവതിടോടൊപ്പം ഡാന്‍സ് കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കര്‍ണാടകയുടെ ഭരണസിരാകേന്ദ്രമായ ബല്‍ഗാവില്‍ നടക്കുന്ന അസംബ്ലിയില്‍ പങ്കെടുക്കാതെയാണ് അംബരീഷ് ബാംഗ്ലൂരില്‍ മ്യൂസിക്കല്‍ ലോഞ്ചില്‍ എത്തിയത്. സിനിമയില്‍ നിന്നാണ് അംബരീഷ് രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന് ചേരാത്ത അംബരീഷിന്റെ പ്രവര്‍ത്തികള്‍ മുന്‍പും വിവാദമായിട്ടുണ്ട്. 

2015 ല്‍ അസംബ്ലിക്കിടെ കോണ്‍ഗ്രസ് എംഎല്‍എ എസ്.എസ്. മല്ലികാര്‍ജുനുമായി ചേര്‍ന്ന് ഡാന്‍സ് കാണുന്ന അംബരീഷിന്റെ വീഡിയോയും വലിയ വാര്‍ത്തയായിരുന്നു. എംഎല്‍എയുടെ ഡാന്‍സുകളിക്കുന്നതിന്റെ വീഡിയോയും ബാറില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്നതിന്റെ ചിത്രവും വലിയ വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'