ദേശീയം

ഭാര്യ പറഞ്ഞു രാഷ്ട്രീയം വേണ്ടെന്ന്; രാജ്യസഭ സീറ്റ് വാര്‍ത്തകള്‍ നിഷേധിച്ച് രഘുറാം രാജന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപ്പോഴുള്ള അധ്യാപക ജോലി തന്നെ തുടരാനാണ് താത്പര്യമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. എഎപിയുടെ രാജ്യസഭ സീറ്റ് വാഗ്ദാന വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എവിടെ നിന്നും എനിക്ക് അത്തരമൊരു ഓഫര്‍ വന്നിട്ടില്ല, ഞാന്‍ ആര്‍ബിഐ ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ആളുകള്‍ എന്നെഐഎംഎഫിലേക്ക്‌ കൊണ്ടുപോകാന്‍ കഠിനമായി ശ്രമിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അധ്യാപകനായപ്പോള്‍ മറ്റെവിടെങ്കിലും കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. ഒരു അധ്യാപകനായി ഇരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അദ്ദേഹം പറഞ്ഞു. 

എന്നെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് എന്റെ ഭാര്യ ശക്തമായി പറഞ്ഞിരിക്കുന്നത് വേണ്ട എന്നാണ്, അദ്ദേഹം പറഞ്ഞു. 

ആം ആദ്മി പാര്‍ട്ടിയുടെ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ പരിഗണിക്കുന്നുവെന്നും അദ്ദേഹവുമായി എഎപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി