ദേശീയം

പിണറായി വിജയന്‍ തീകൊണ്ട് കളിക്കുകയാണെന്ന് ആര്‍എസ്എസ് 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തീകൊണ്ട് കളിക്കുകയാണെന്ന് ആര്‍എസ്എസ്. മോഹന്‍ ഭാഗവതിന്റെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പിണറായി വിജയന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹയുടെ പ്രതികരണം. 

കേരള സര്‍ക്കാര്‍ ജിഹാദികളെ പ്രോത്സാഹിക്കുകയും പിന്തുണയ്ക്കുകയുമാണ്. കേരളത്തിലെ ജനങ്ങള്‍ രാജ്യസ്‌നേഹികളാണ്. ഇവര്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയ പങ്കുവഹിച്ചവരാണ്. എന്നാല്‍ പിണറായി വിജയന്‍ ഭാഗവതിന്റെ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് സിന്‍ഹ പറഞ്ഞു.

വര്‍ഗീയ ശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നായിരുന്നു കേരളത്തെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ച ആര്‍എസ്എസ് മേധാവിയ്ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വര്‍ഗീയശക്തികളെ വര്‍ഗീയശക്തികളായും ക്രിമിനല്‍കുറ്റത്തെ അതായും തീവ്രവാദപ്രവര്‍ത്തനത്തെ അങ്ങനെയും കാണുന്ന നാടാണ് കേരളമെന്നും പിണറായി പറഞ്ഞിരുന്നു. കേരളവും ബംഗാളും ജിഹാദി ശക്തികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്