ദേശീയം

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് താരം അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചു. ഗജേന്ദ്ര ചൗഹാന് പകരമാണ് അനുപംഖേറിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായും  പ്രവര്‍ത്തിച്ചിട്ടുണ്ട.

പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആരാധിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തിലും ഖേര്‍ എത്തിയിരുന്നു.ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയമെന്ന മലയാളചിത്രത്തിലും ഖേര്‍ അഭിനയിച്ചിരുന്നു. ബിജെപി എംപി കിരണ്‍ ഖേര്‍ ആണ് ഭാര്യ
 

മുന്‍ചെയര്‍മാന്‍ ഗജേന്ദ്രചൗഹാന്റെ കാലത്ത് അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂപപ്പെട്ടിരുന്നു. പിന്നിടാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പ്രധാനമന്ത്രിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയന്നപ്പോള്‍ പല തവണ പ്രധാനമന്ത്രിയെ ന്യായികരിച്ചും ഖേര്‍ രംഗത്തുവന്നിരുന്നു.മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് മാത്രമാണ് ചില എഴുത്തുകാരുടെ ശ്രമമെന്നും അക്രമസംഭവങ്ങള്‍ രാജ്യത്ത് ഇതാദ്യമായല്ല നടക്കുന്നതെന്നും ഖേര്‍ പറഞ്ഞിരുന്നു എഴുത്തുകാര്‍ അവാര്‍ഡ് തിരികെ കൊടുക്കുകയാണെങ്കില്‍ അവാര്‍ഡു തുക മടക്കി നല്‍കാത്ത നിലപാടിനെ  ഖേര്‍ വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?