ദേശീയം

നജീബിന്റെ തിരോധാനം: ഡെല്‍ഹി ഹൈക്കോടതിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

സമകാലിക മലയാളം ഡെസ്ക്

നജീബ് തിരോധാന കേസില്‍ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ വാദം കേള്‍ക്കവേ കോടതിക്കുമുന്നില്‍ പ്രതിഷേധിച്ചവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. 20ലേറെ പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഭര്‍കമ്പ സ്‌റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്. ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ജമാഅത്തെ ഇസ്ലാമി പിആര്‍ സെക്രട്ടറി നദീം ഖാന്‍ തുടങ്ങിയവരാണ് കസ്റ്റഡിയിലായത്.

എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ നജീബിനെ കാണാതായിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും നജീബ് എവിടെയാണെന്ന് കണ്ടെത്താന്‍ ഡല്‍ഹി പോലീസിനോ സിബിഐക്കോ കഴിഞ്ഞിട്ടില്ല. കേസില്‍ സിബിഐ കോടതിയുടെ വിമര്‍ശനവും നേരിട്ടിരുന്നു. 

കേസ് അന്വേഷിക്കാന്‍ സിബിഐക്ക്‌ തീരെ താല്‍പര്യമില്ല എന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ ഫാത്തിമ നഫീസിന്റെ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പോലും പുതുക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'