ദേശീയം

പഞ്ചാബില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി; പട്ടിക്ക് 250, പശുവിന് 500

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശു ഉള്‍പ്പടെയുള്ളവളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. രാജ്യത്ത് പശുപരിപാലനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളുമായി മുന്നോട്ട് പോകുന്നിതിനിടെയാണ് പഞ്ചാബ് സര്‍ക്കാരിന്റെ വ്യത്യസ്തമായ ഉത്തരവ്. പശുവിനെ സംരക്ഷിക്കുന്നവര്‍ പ്രതിവര്‍ഷം അഞ്ഞൂറ് രൂപ നികുതിയായി നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

നായ, പൂച്ച, ആട്, പന്നി, ചെമ്മരിയാട് ഉള്‍പ്പെടയുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക്  പ്രതിവര്‍ഷം 250 രൂപയാണ് നികുതി. പോത്ത, കാള, ഒട്ടകം, കുതിര, ആന എന്നിവയക്ക് പ്രതിവര്‍ഷം 500 രൂപയാണ് നികുതി.

വളര്‍ത്തുമൃഗങ്ങളെ തിരിച്ചറിയുന്നതിനായി ബ്രാന്‍ഡിംഗ് കോഡ് നല്‍കാനും മൈക്രോചിപ്പ് ഘടിപ്പിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!