ദേശീയം

പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പ്രശനമേ ഉണ്ടാകുമായിരുന്നില്ലെന്ന് ത്രിപുര ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:   സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന വിവാദ പ്രസ്താവനയുമായി വീണ്ടും ത്രിപുര ഗവര്‍ണര്‍ രംഗത്ത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അവരോധിക്കാന്‍ ഗാന്ധിജി തയ്യാറാകുന്നത് ഒരാള്‍ ആഗ്രഹിച്ചാല്‍ കശ്മീര്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ലെന്ന ഓര്‍മ്മപ്പെടുത്തലോടെ വീണ്ടും ട്വിറ്ററിലുടെ തന്നെയാണ് 
തഥാഗത റോയി വിവാദ പരാമര്‍ശം നടത്തിയത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 142 -ാം ജന്മവാര്‍ഷിക ദിനം രാജ്യം ആചരിക്കുന്ന വേളയിലാണ് ഈ പ്രതികരണം.

How one wishes Gandhiji had anointed Sardar Vallabhbhai as the first Prime Minister of India! There would have been no Kashmir problem

ദീപാവലി കാലത്ത് ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുളള സുപ്രീംകോടതി വിധിയെ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന നിലയില്‍ വ്യാഖ്യാനിച്ച തഥാഗത റോയിയുടെ പ്രസ്താവന ആണ് അടുത്തിടെ വിവാദമായത്. തലസ്ഥാനത്ത് അന്തരീക്ഷ മലീനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുളള സുപ്രീംകോടതി വിധിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ ട്വീറ്റ്. 

മുതിര്‍ന്ന ബിജെപി നേതാവായിരുന്ന തഥാഗത റോയ് സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ മുന്‍പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. റോഹിംഗ്യ അഭയാര്‍ത്ഥികളെ മാലിന്യം എന്ന് വിശേഷിപ്പിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ പുതിയ വിവാദത്തിന് തഥാഗത റോയ് തിരി കൊളുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്