ദേശീയം

അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മൊബൈല്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ചട്ടങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കണമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.

2017ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 40 തവണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം ഗൗരവത്തോടെ കാണണമെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ സ്ഥാപകന്‍ നിഖില്‍ പഹ്വ പറഞ്ഞു. 

അനൗപചാരികമായി പല തവണ സര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നടപടികള്‍ അധികം ഉണ്ടായിട്ടുള്ള വര്‍ഷം കൂടിയാണിത്. ഇത് മൗലികാവകാശത്തെ ബാധിക്കുന്നതാണെന്നും നിഖില്‍ പഹ്വ പറഞ്ഞു.

കശ്മീരില്‍ മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 30 തവണയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള നിയമം ആവശ്യമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത