ദേശീയം

പ്രകടനം മോശം: ഇന്ത്യന്‍ ഹോക്കി കോച്ചിനെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ഹോക്കി ടീം ഹെഡ് കോച്ച് റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനം ചൂണ്ടികാണിച്ചാണ് നടപടി. ജൂണില്‍ ലണ്ടനില്‍ നടന്ന വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലിലെ ഇന്ത്യയുടെ മോശപ്പെട്ട പ്രകടനമാണ് ഓള്‍ട്ട്മാന്‍സിന്റെ തെറിക്കലിന് കാരണമായത്. ടൂര്‍ണമെന്റില്‍ ആറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്.

നേരത്തെ ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് മാനേജരായിരുന്ന ഓള്‍ട്ട്മാന്‍സ് 2015ലാണ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. വിവാദങ്ങള്‍ക്കുശേഷം പോള്‍ വാന്‍ ആസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഓള്‍ട്ട്മാന്‍സ് പരിശീലകനായത്.

ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ ഇടക്കാല പരിശീലകനായി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ടീമിന്റെ പ്രകടനം വിലയിരുത്തിയശേഷമാണ് ഓള്‍ട്ട്മാന്‍സിനെതിരെ നടപടി കൈക്കൊണ്ടതെന്ന് ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ഹര്‍ബീന്ദര്‍ സിങ് അറിയിച്ചു. സര്‍ദാര്‍ സിങ്, പിആര്‍ ശ്രീജേഷ്, മന്‍പ്രീത് സിങ് എന്നിവരുമായി കൂടിയാലോചിച്ചശേഷമാണ് നടപടിയെന്നും ഹര്‍ബീന്ദര്‍ സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''