ദേശീയം

മോദി ഏകാധിപതിയെ പോലെയെന്ന് ബിജെപി എംപി; ചോദ്യങ്ങളോട് പ്രധാനമന്ത്രിക്ക് അസഹിഷ്ണുത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ബിജെപി എംപി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മോദി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായാണ് ബിജെപി എംപിയായ നാനാ പടോലെ ആരോപിക്കുന്നത്. 

പാര്‍ലമെന്ററി അംഗങ്ങളുടെ യോഗത്തിനിടയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ താന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മോദി തന്നോട് രോക്ഷാകുലനായി മിണ്ടാതിരിക്കാന്‍ പറയുകയായിരുന്നു എന്ന് പടോലെ പറയുന്നു. ഇത് ആദ്യമായാണ് മോദിക്കെതിരെ പരസ്യ വിമര്‍ശനവുമായി ബിജെപി പാര്‍ലമെന്റ് അംഗം തന്നെ രംഗത്തെത്തുന്നത്. 

ഗ്രീന്‍ ടാക്‌സ് വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖലയിലുള്ള കേന്ദ്രത്തിന്റെ നിക്ഷേപം വര്‍ധിപ്പിക്കുക, ഒബിസി വിഭാഗങ്ങള്‍ക്കായി പുതിയ മന്ത്രിസഭാ വകുപ്പ് രൂപീകരിക്കുക എന്നീ നിര്‍ദേശങ്ങളാണ് താന്‍ പാര്‍ലമെന്റിറി യോഗത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ തന്നോട് ദേഷ്യപ്പെടുകയായിരുന്നു മോദിയെന്ന് ബിജെപി എംപി പറയുന്നു. 

ബിജെപി നേതൃത്വത്തിന് തന്നോട് താത്പര്യം ഇല്ലെന്ന അറിയാം. കേന്ദ്ര മന്ത്രി പദവി ലഭിക്കണമെന്നും തനിക്ക് ആഗ്രഹമില്ല. കാരണം, കേന്ദ്ര മന്ത്രി പദവിയിലെത്തുന്നവരെല്ലാം ഭയത്തിലാണ് ജീവിക്കുന്നതെന്ന് പടോലെ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്