ദേശീയം

നാവ് അരിഞ്ഞു തള്ളും;  ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യയ്ക്കു ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വൈശ്യരെക്കുറിച്ചുള്ള വിവാദ പുസ്തകത്തിന്റെ പേരില്‍, എഴുത്തുകാരനും ദളിത് ചിന്തകനുമായ കാഞ്ച ഐലയ്യക്കെതിരെ ഭീഷണി. ഫോണ്‍ വിളിച്ച് അജ്ഞാതര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കാഞ്ച ഐലയ്യ ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാല പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. 

തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നുമെന്നും അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കാഞ്ച് ഐലയ്യ പരാതിയില്‍ പറയുന്നു. കാഞ്ച് ഐലയ്യയുടെ സാമാജിക സ്മഗളുരു കോളത്തൊള്ളു (വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്‌ളേഴ്‌സ്) എന്ന പുസ്തകം നേരത്തെ വിവാദമായിരുന്നു. ആര്യ വൈശ്യ സംഘമാണ് പുസ്തകത്തിന് എതിരെ രംഗത്തുവന്നത്. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും ഉത്തരവാദിയെന്നു ഐലയ്യ പരാതിയില്‍ പറയുന്നുണ്ട്. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പൊലിസിനോട് ആവശ്യപ്പെട്ടു. 

പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്നും അതിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും ആരോപിച്ച് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ  പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ പുസ്തകം പിന്‍വലിക്കാന്‍ തയ്യാറാവാതിരുന്നതോട് കൂടിയാണ് ഭീഷണി ഫോണ്‍ കോളുകള്‍ വന്ന് തുടങ്ങിയത്. പ്രതിഷേധക്കാര്‍ ഐലയ്യയുടെ കോലം കത്തിക്കലും നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'