ദേശീയം

സംഘപരിവാറിനെതിരെ തെരുവിലിറങ്ങൂ; ഗൗരിയെ കൊന്നത് ഹിന്ദുത്വ ഭീകരവാദികളാണ്: മാവോയിസ്റ്റ് പാര്‍ട്ടി 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം. ഗൗരിയുടെ വധത്തെ അപലപിക്കുന്നുവെന്നും കൊലയാളികള്‍ക്കെതിരെ തെരിവിലിറങ്ങണമെന്നും സിപിഐ(മാവോയിസ്റ്റ്) പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാവോയിസ്റ്റുകളാണ് ഗൗരിയെ കൊന്നത് എന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ ആരോപണം തള്ളിക്കളയുന്നു, ജനകീയ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാറാണ്, അഭയ് പ്രസ്താവനയില്‍ പറയുന്നു. 

അരികുവത്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി ഗൗരി ലങ്കേഷ് ഭയമില്ലാതെ സംസാരിച്ചു. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് തുറന്നുകാട്ടിക്കൊണ്ട് റാണാ അയൂബ് പ്രസിദ്ധീകരിച്ച ഗുജറാത്ത് ഫയല്‍സ് വിവര്‍ത്തനം ചെയ്തത് മുതല്‍ ഗൗരി ലങ്കേഷ് സംഘപരിവാരത്തിന്റെ കണ്ണിലെ കരടായിരുന്നുവെന്ന് മാവോയിസ്റ്റ് പാര്‍ട്ടി പറയുന്നു. ഈ പുസ്‌കതത്തിലെ വിവരങ്ങള്‍ ഗൗരി ലങ്കേഷ് പത്രികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ സന്തോഷിക്കാതിരുന്നെങ്കില്‍ ഗൗരി കൊല്ലപ്പെടില്ലായിരുന്നുവെന്ന ബിജെപി എംപിയുടെ വാക്കുകള്‍ തന്നെ അവരുടെ പകയുടെ തെളിവാണ്, മാവോയിസ്റ്റ് പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. 

ഗൗരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തേയും മാവോയിസ്റ്റ് പാര്‍ട്ടി വിമര്‍ശിക്കുന്നു. കൊല ചെയ്യാന്‍ ഹിന്ദുത്വ ഭീകരര്‍ക്ക് മൗനാനുവാദം നല്‍കുകയാണ് മോദി എന്ന് പാര്‍ട്ടി പറയുന്നു. വളര്‍ന്നുവരുന്ന ഹിന്ദുത്വ ഭീകരതയ്‌ക്കെതിരെ കൂട്ടമായ, ശക്തമായ സമരങ്ങള്‍ സംഘടിപ്പിരക്കാന്‍ ഇടത്,പുരോഗമന പ്രസ്ഥാനങ്ങളോട് മാവോയിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു.ഗൗരി ലങ്കേഷിന്റെ വധത്തിന് പിന്നില്‍ നക്‌സലുകളാണ് എന്ന് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ