ദേശീയം

ഇനിയാരെയും ഇങ്ങനെ ശിക്ഷിക്കരുതെന്ന് ടീച്ചറോട് പറയൂ: അഞ്ചാംക്ലാസുകാരന്റെ ആത്മഹത്യാകുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പൂര്‍: അധ്യാപികയുടെ ക്രൂരമായ ശിക്ഷാരീതികളില്‍ മനംനൊന്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഇനിയാരെയും ഇതുപോലെ ശിക്ഷിക്കരുതെന്ന് എഴുതിവെച്ചാണ് കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. യുപിയിലെ ഗൊരഖ്പൂരിലുള്ള സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് ജീവനൊടുക്കിയത്.

'ഇനിയാരെയും ഇതുപോലെ ക്രൂരമായി ശിക്ഷിക്കരുതെന്ന് ദയവു ചെയ്ത് ടീച്ചറോട് പറയൂ' എന്നായിരുന്നു നവനീത് തന്റെ ആത്മഹത്യാ കുറിപ്പില്‍ എഴുതിവെച്ചത്. മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയിരുന്നുവെന്നും തന്നോട് മോശമായി പെരുമാറിയെന്നും കുട്ടി എഴുതിയ ആത്മഹത്യാകുറിപ്പിലുണ്ട്. 

സെപ്റ്റംബര്‍ 15ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ പോയി തിരിച്ച് വന്നതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഇതുവരെ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്