ദേശീയം

മോദിക്ക് ആടിനേയും പശുവിനേയും ശസ്ത്രക്രീയ നടത്തുന്നത് കാണണം, വാരണാസിയിലെ പശു മേളയ്ക്കിടെ

സമകാലിക മലയാളം ഡെസ്ക്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്. മോദിയുടെ വരവിനോട് അനുബന്ധിച്ച് മൃഗങ്ങളെ പൊതുപരിപാടിയില്‍ വെച്ച് ശസ്ത്രക്രീയ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തര്‍പ്രദേശിലെ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ സമീപിച്ചു. 

പൊതുപരിപാടിക്കിടെ പശുവിനേയും, ആടിനേയുമായിരിക്കും ശസ്ത്രക്രീയയ്ക്ക് വിധേയമാക്കുക. ശനിയാഴ്ച, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പശു ആരോഗ്യ മേള മോദി വാരണാസിയില്‍ ഉദ്ഘാടനം ചെയ്യും. ഇതിനോട് അനുബന്ധിച്ചാണ് മോദിക്ക് മുന്നില്‍ മൃഗങ്ങളെ ശസ്ത്രക്രീയ നടത്തേണ്ടത്. 

എന്നാല്‍ മൃഗങ്ങളെ എന്ത് ശസ്ത്രക്രീയയ്ക്ക വിധേയമാക്കണം എന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചിട്ടില്ല. വാരണാസിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിനായിരത്തിലധികം മൃഗങ്ങള്‍ പശു ആരോഗ്യമേളയുടെ ഭാഗമാകാന്‍ എത്തും. കന്നുകാലികള്‍ക്കായി യുപി ആനിമല്‍ ഹസ്ബന്ററി വകുപ്പ് സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പും ഇവിടെ സംഘടിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു