ദേശീയം

മനുഷ്യശരീരം 400 വര്‍ഷം ജീവനോടെ നിലനില്‍ക്കുന്നതാണ്; നാം അത് നശിപ്പിക്കുന്നുവെന്ന് രാംദേവ്

സമകാലിക മലയാളം ഡെസ്ക്

400 വര്‍ഷം വരെ മനുഷ്യ ശരീരത്തിന് ആയുസുണ്ടെന്ന യോഗാ ഗുരു രാംദേവ്. എന്നാല്‍ തെറ്റായ ജീവിത രീതികള്‍ അസുഖങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ശരീരത്തെ നശിപ്പിക്കുകയുമാണെന്ന് രാംദേവ് പറഞ്ഞു. 

വ്യായാമത്തിലൂടേയും, രോഗങ്ങളും മരുന്നുകളും അകറ്റി നിര്‍ത്തുകയുമായി മനുഷ്യര്‍ ചെയ്യേണ്ടത്. തെറ്റായ ദിനചര്യയും ആഹാര രീതിയും രക്ത സമ്മര്‍ദ്ദം കൂട്ടുന്നു, ഹൃദയത്തെ ബാധിക്കുന്നു. പിന്നെയുള്ള ജീവിതം ഡോക്ടറേയും മരുന്നുകളേയും ആശ്രയിച്ചാകുന്നുവെന്നും രാംദേവ് പറഞ്ഞു. 

ആഹാര രീതിയും, ദിനചര്യയും നിയന്ത്രിക്കുന്നതിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇങ്ങനെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ 38 കിലോ ഭാരം കുറഞ്ഞു. ആറ് മണിക്കൂര്‍ ഉറക്കം, ഒരു മണിക്കൂര്‍ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് മനുഷ്യന് വേണ്ടതെന്നും യോഗ ഗുരു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം