ദേശീയം

രാവിലെ മൂക്കുമുട്ടെ ശാപ്പാട്, ശേഷം നിരാഹാരം; കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് ബിജെപി നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദളിതര്‍ക്ക് നേരെയുളള അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരംചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ്. ഡല്‍ഹിയില്‍ ദളിത് പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഘട്ടില്‍ നിരാഹാരം സമരം നടത്തുകയാണ്. ഇതിന്റെ ഉദേശശുദ്ധിയെ ചോദ്യം ചെയ്ത് ബിജെപി നേതാവ് ഹരീഷ് ഖുരാന പുറത്തുവിട്ട ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

നിരാഹാര സമരം നടത്തുന്നതിന് തൊട്ടുമുന്‍പ് അജയ് മാക്കന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റസ്റ്റോറന്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണ് ഹരീഷ് ഖുറാന പുറത്തുവിട്ടത്. നിരാഹാരത്തിന് തൊട്ടുമുന്‍പാണ് ഇവരുടെ ഈ പ്രവൃത്തിയെന്ന് ഹരീഷ് ഖുറാന ട്വിറ്ററില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തനം നന്നായിട്ടുണ്ടെന്നും ഹരീഷ് ഖുറാന പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന