ദേശീയം

കാവേരി പ്രശ്‌നം: വൈക്കോയുടെ അനന്തിരവന്‍ തീ കൊളുത്തി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മധുര: കാവേരി നദിജല തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്  തമിഴ്‌നാട് രാഷ്ട്രീയ നേതാവ് വൈക്കോയുടെ അനന്തിരവന്‍ സ്വയം തീകൊളുത്തി ജീവനൊടുക്കി. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപക നേതാവ്  വൈക്കോയുടെ അനന്തിരവനായ സുരേഷാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. വിരുധനഗറില്‍ സ്വയം തീ കൊളുത്തിയ സുരേഷിനെ 90 ശതമാനം പൊളളലേറ്റ നിലയിലാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സംഭവത്തിന് പിന്നാലെ വികാരാധിക്യത്തില്‍ യുവാക്കള്‍ സ്വന്തം ജീവന്‍ ബലി കഴിക്കരുതെന്ന് വൈക്കോ ആഹ്വാനം ചെയ്തു. തന്റെ അനന്തിരവന്റെ മരണത്തില്‍ കുടുംബം ഒന്നാകെ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

25 വയസ് പ്രായമുള്ള മറ്റൊരു യുവാവും പ്രതിഷേധത്തിന്റെ ഭാഗമായി സ്വയം തീകൊളുത്തിയിട്ടുണ്ട്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തീ കൊളുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം