ദേശീയം

12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; ഓര്‍ഡിനന്‍സിന് അംഗീകാരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ബാലപീഡനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബാലപീഡകര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. പന്ത്രണ്ടു വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് പോക്‌സോ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. രാഷ്ട്രപതി ഇത് അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. 

അടുത്തിടെ കത്തുവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച കൊന്നത് രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു. ബാലപീഡകര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് മുഖ്യമായി ഉയര്‍ന്നത്. 12 വയസില്‍ താഴെ പ്രായമുളള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് വിവിധ നിയമവൃത്തങ്ങളും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അതിവേഗ കോടതി സ്ഥാപിക്കണമെന്ന ആവശ്യവും ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ