ദേശീയം

തന്നിഷ്ട പ്രകാരം ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നുവെന്ന് പരാമര്‍ശം; പാര്‍ട്ടി കോണ്‍ഗ്രസില്‍ ബഹളം 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഒരു പ്രതിനിധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റ് നിന്ന് ബഹളം വച്ചു. സമ്മേളന ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു ബഹളം. തന്നിഷ്ട പ്രകാരമാണ് ബംഗാള്‍ ഘടകം പ്രവര്‍ത്തിക്കുന്നതെന്ന തരത്തില്‍ മമത എന്ന പ്രതിനിധി നടത്തിയ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. പ്രസീഡിയം ഇടപെട്ടാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.


അതേസമയം, രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്മേല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. 400 മിനിറ്റോളം നീണ്ട ചര്‍ച്ചയില്‍ 48 പ്രതിനിധികളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് നാളെ മുതിര്‍ന്ന നേതാവ് എസ്.രാമചന്ദ്രന്‍ പിള്ള ഉത്തരം പറയും. തുടര്‍ന്ന് റിപ്പോര്‍ട്ട് സമ്മേളനം പാസാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്