ദേശീയം

വിമാനയാത്രികര്‍ സൂക്ഷിക്കുക, നിങ്ങളുടെ പൈലറ്റ് മദ്യലഹരിയിലായിരിക്കും; മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതുപോലെ തന്നെ അല്ലേ വിമാനം പറത്തുന്ന പൈലറ്റുമാരും മദ്യപിച്ചാലുണ്ടാകുന്നത്. വിമാനയാത്രികരെ പേടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്ത് മദ്യപിച്ച് വിമാനം പറത്താന്‍ എത്തുന്ന ഡ്രൈവര്‍മാരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി 132 പൈലറ്റുകളെയാണ് മദ്യപിച്ചതായി കണ്ടെത്തിയത്. 

വിമാനം പറത്താന്‍ എത്തുന്നതിന് മുന്‍പ് പാലിക്കേണ്ട നിര്‍ദേശങ്ങള്‍ വിമാനകമ്പനികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. മദ്യപിച്ച് എത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വിമാനം പറത്തുന്നതിന് മുന്‍പ് നടത്തുന്ന മെഡിക്കല്‍ എക്‌സാമിനേഷനില്‍ 132 പൈലറ്റുകളാണ് മദ്യപിച്ച് പിടിയിലായത്. 2015 ല്‍ 43 പേരെയും അടുത്ത വര്‍ഷം 44 പേരെയും 2017 ല്‍ 45 പേരുമാണ് പിടിയിലായത്. 

എയര്‍ക്രാഫ്റ്റ് റൂള്‍ പ്രകാരം വിമാനജീവനക്കാര്‍ വിമാനത്തിലേറുന്നതിന് 12 മണിക്കൂര്‍ മുന്‍പ് മുതല്‍ മദ്യപിക്കാന്‍ പാടില്ല. വിമാനത്തില്‍ കയറുന്നതിന് മുന്‍പും ശേഷവും ആല്‍ക്കഹോള്‍ ടെസ്റ്റ് നടത്തണം എന്നതും നിര്‍ബന്ധമാണ്. മദ്യപിച്ചതായി കണ്ടെത്തിയാല്‍ ഫ്‌ളൈയിംഗ് ഡ്യൂട്ടി എടുത്തു കളയുകയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. വീണ്ടും മദ്യപിച്ചതായി കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ സസ്‌പെന്‍ഷന്‍ നീളും. എന്നാല്‍ നിരവധി പൈലറ്റുമാരാണ് തുടര്‍ച്ചയായി മദ്യപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരേ നടപടിയെടുക്കുമെന്നാണ് ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. 15 പൈലറ്റുമാരാണ് മദ്യപിച്ചതിന് രണ്ട് വട്ടം പിടിയിലായത്. ഒരാള്‍ മൂന്ന് വട്ടം മദ്യപിച്ചതായും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്