ദേശീയം

മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കി: പ്രസവിച്ചയുടന്‍ അമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെണ്‍കുഞ്ഞിനെ പ്രസവിച്ചയുടനെ അമ്മ, ശ്വാസം മുട്ടിച്ച് കൊന്നു. ഡല്‍ഹിയിലെ വെസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചാണ് കൊലപാതകം നടന്നത്. 32കാരിയായ റീത ദേവിയാണ് സ്വന്തം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്. മൂന്നാമതൊരു കുട്ടി കൂടി ഇപ്പോള്‍ വേണ്ടെന്നതിനാലാണ്  കൊലനടത്തിയതെന്ന് റീത ദേവി പൊലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

മൂന്നാമതൊരു കുട്ടി കൂടി വേണ്ടെന്ന് റീതാ ദേവിയുടെ ഭര്‍ത്താവ് നിരന്തരമായി പറഞ്ഞിരുന്നുവെന്ന് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ വിജയ് കുമാര്‍ പറഞ്ഞു. പ്രസവത്തിന് മുന്‍പ് ഇക്കാര്യം ആശുപത്രിയിലെ ഹെല്‍പ്പറോടും റീത ദേവി സൂചിപ്പിച്ചിരുന്നുവത്രേ. 

റീത ദേവിയുടെ ആദ്യത്തെ രണ്ട് പ്രസവത്തിലും പെണ്‍കുട്ടികളായിരുന്നു. ആദ്യത്തെ രണ്ട് മക്കള്‍ ജനിച്ചപ്പോഴും റീത ദേവിയുടെ ഭര്‍ത്താവ് ഇവരുമായി വഴക്കിടുമായിരുന്നു. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനാലായിരുന്നു ഇത്. 

അതേ സമയം, റീത ദേവിയുടെ ഭര്‍ത്താവിന് സംഭവത്തില്‍ പങ്കുണ്ടെന്നുള്ളതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് റീത ദേവിയുടെ ഭര്‍ത്താവ്. അതേസമയം റീത ദേവിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. 

നവജാത ശിശുവിന്റെ ജനനം മുതല്‍ ആറ് ആഴ്ച വരെയുള്ള കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഡിപ്രഷന്‍ വരാറുണ്ടെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൂമണ്‍ ബിഹേവിയര്‍ ആന്‍ഡ് സയന്‍സിലെ സൈക്യാട്രിസ്റ്റ് നിമേഷ് ദേശായ് പറയുന്നത്. ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് മൂഡ് സ്വിങ്‌സ്, ഡിപ്രഷന്‍, ഉത്കണ്ഠ, കുറ്റബോധം, ദേഷ്യം, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും