ദേശീയം

പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്നു നീക്കി, വെങ്കയ്യ നായിഡുവിന്റെ നടപടി പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭാരേഖകളില്‍നിന്നു നീക്കി. രാജ്യസഭാ ഉപാധ്യക്ഷപദവിയിലേക്കു പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് അംഗം ബികെ ഹരിപ്രസാദിനെക്കുറിച്ചു നടത്തിയ പരാമര്‍ശമാണ് രേഖകളില്‍നിന്നു നീക്കിയത്.

ബികെ ഹരിപ്രസാദിനെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം അധിക്ഷേപകരമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍ജെഡി അംഗം മനോജ്കുമാര്‍ ഝാ രാജ്യസഭാധ്യക്ഷന് പരാതി നല്‍കി. ചട്ടം 238 അംനുസരിച്ചാണ് ഝാ ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിങ് വിജയിച്ചിരുന്നു. വോട്ടെടുപ്പിനു ശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'