ദേശീയം

രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി രാജ്യത്തിന്റെ ആദരവിന് പാത്രമായ വ്യക്തിത്വം ; രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുശോചിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി രാജ്യത്തിന്റെ ആദരവിന് പാത്രമായ വ്യക്തിത്വമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്ന് രാഹുല്‍ഗാന്ധി അനുസ്മരിച്ചു. 

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സോമനാഥ് ചാറ്റര്‍ജി ഇന്ന് രാവിലെയാണ് മരിച്ചത്. കഠിനമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി. 

മുന്‍ സിപിഎം നേതാവായ സോമനാഥ് ചാറ്റര്‍ജി 2004 മുതല്‍ 2009 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. ലോക്‌സഭാ സ്പീക്കറാകുന്ന ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് സോമനാഥ് ചാറ്റര്‍ജി. 1985 മുതല്‍ 2009 വരെ പശ്ചിമബംഗാളിലെ ബോല്‍പൂരിനെ സോമനാഥ് ചാറ്റര്‍ജി ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു സോമനാഥ് ചാറ്റര്‍ജി സ്പീക്കറായത്. 2008 ല്‍ സിപിഎം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സ്പീക്കര്‍ സ്ഥാനം രാജിവെക്കാനുള്ള പാര്‍ട്ടി നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍