ദേശീയം

മോദി യുഗത്തിന് അന്ത്യമാകുമോ? പാര്‍ട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയുമായി ബിജെപി എംപി

സമകാലിക മലയാളം ഡെസ്ക്

.

കുരക്ഷേത്ര: ബിജെപിക്കെതിരെ പുതിയ പാര്‍ട്ടി രൂപികരിച്ച്  കുരുക്ഷേത്ര എംപി രാജ്കുമാര്‍ സൈനി. ലോകതന്ത്ര സുരക്ഷ പാര്‍ട്ടിയെന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞടുപ്പിലും പാര്‍ട്ടി മത്സരിക്കുമെന്ന് എംപിയായ രാജ്കുമാര്‍ സാനി പറഞ്ഞു.

ഹരിയാനയിലെ ജാട്ട് അനുകൂല നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകിരിക്കുന്ന നേതാവാണ്  സൈനി. പുതിയ പാര്‍ട്ടി രൂപികരിക്കുന്നതോടെ ജാട്ട് വിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഞായറാഴ്ച മഹാറാലി നടത്തുമെന്നും സെയ്‌നി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ച് മാസമായി ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്കുമാര്‍ സൈനി നടത്തുന്നത്. ബിജെപിക്ക് ശരിയായ നയങ്ങളോ ലക്ഷ്യങ്ങളോ ഇല്ലെന്ന് സൈനി കുറ്റപ്പെടുത്തിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ 90 ശതമാനം സ്ഥാനാര്‍ത്ഥികളും തോല്‍ക്കുമെന്നും സൈനി പറഞ്ഞിരുന്നു.

പാര്‍വശ്വവത്കരിക്കപ്പെട്ട ജനതയോടൊപ്പം പ്രവര്‍ത്തിക്കാനാണ് പാര്‍്ട്ടിയുടെ തീരുമാനം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. അതിനാലാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് സൈനി ഉന്നയിച്ചത്. പാവപ്പെട്ടവരുടെ പാര്‍ട്ടിയാണെന്ന് പറയുന്നതല്ലാതെ അവരും സാധാരണക്കാര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും സൈനി പറഞ്ഞു. സൈനിയുടെ പുതിയ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഹരിയാനയില്‍ ബിജെപിക്ക് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'