ദേശീയം

റിപ്പബ്ലിക് ദിനാഘോഷത്തില്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയാവും; ജി20 ഉച്ചകോടിക്കിടെ മോദിയുടെ ക്ഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസ മുഖ്യാതിഥിയായെത്തും. അര്‍ജന്റീനിയന്‍ നഗരം ബുവാനോസ് അരീസില്‍ വെച്ച് നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റിന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. 

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുവാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റിനെ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്. ഈ വര്‍ഷം പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരെയായിരുന്നു ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''