ദേശീയം

മാതാപിതാക്കള്‍ മദ്യപിക്കുമോ? മാംസാഹാരികളാണോ എന്ന് കുട്ടികളോട് അന്വേഷിച്ച് സ്വകാര്യ സ്‌കൂളുകള്‍ ; പ്രതിഷേധം ശക്തമാകുന്നു

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ നഴ്‌സറി സ്‌കൂള്‍ അഡ്മിഷന്‍ ചട്ടങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ കാറ്റില്‍പ്പറത്തുന്നതായി റിപ്പോര്‍ട്ട്. സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നതിന് മുമ്പായി മാതാപിതാക്കള്‍ മദ്യപിക്കുന്നവരാണോ, സസ്യാഹാരികളാണോ അതോ മാംസാഹാരികളാണോ, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരാണോ എന്ന് തുടങ്ങി സ്വകാര്യതയിലേക്ക് കൈകടത്തുന്ന അഞ്ചോളം ചോദ്യങ്ങളടങ്ങിയ പട്ടികയാണ് നിരത്തുന്നതെന്നാണ് ആക്ഷേപം.

കഴിഞ്ഞമാസമാണ് ഇത്തരത്തിലുള്ള 50 ഓളം ചോദ്യങ്ങള്‍ അഡ്മിഷന്‍ എടുക്കാന്‍ വരുന്നവരോട് ചോദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡയറക്ട്രേറ്റ് ഓഫ് എജ്യൂക്കേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. 

ഡല്‍ഹിയിലെ മഹാവീര്‍ സീനിയര്‍ മോഡല്‍ സ്‌കൂള്‍, ദര്‍ശന്‍ അക്കാദമി , ടാഗോര്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍, ഏപിജെ സ്‌കൂള്‍ എന്നിവയാണ് ചട്ടങ്ങള്‍ ലംഘിച്ചതായി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചട്ടലംഘനം നടത്തിയ സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

 വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സ്‌കൂള്‍ അധികൃതര്‍ നടത്തുന്നതെന്നും വിഭാഗീയതയും തീവ്രമതവികാരങ്ങളും കുട്ടികളില്‍ നിറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടികള്‍ക്കിടയില്‍ നടത്തുന്ന ഇത്തരം വേര്‍തിരിവുകളെന്നും വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍