ദേശീയം

കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് മലയാള നടിയുടെ പരാതി ; വ്യവസായി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : അശ്ലീല സംഭാഷണം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന തെന്നിന്ത്യന്‍ നടിയുടെ പരാതിയില്‍ വ്യവസായി അറസ്റ്റില്‍. തമിഴ്, മലയാളം സിനിമാതാരമാണ് പൊലീസില്‍ പരാതി നല്‍കിയത്. നൃത്ത പരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ ആള്‍ ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കുകയും, കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയുമായിരുന്നെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായിയായ അഴകേശനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീധറിന്റെ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നൃത്ത പരിശീലനത്തിനിടെയാണ് സംഭവം. നടി നൃത്ത പരിശീലനം നടത്തുന്നതിനിടെ, സ്റ്റുഡിയോയിലെത്തിയ ഇയാള്‍ അപമര്യാദയായി പെരുമാറുകയും അശ്ലീലം പറയുകയായിരുന്നു. സ്റ്റുഡിയോ ഉടമ ശ്രീധര്‍ ഈ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു. 

മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ അവതരിപ്പിക്കുന്നതിനാണ് നടി നൃത്തപരിശീലനം നടത്തിവന്നത്. ഈ പരിപാടിയില്‍ ഇയാളും പങ്കാളിയാണെന്ന് അറിയിച്ചതായി നടി പറഞ്ഞു. ഈ സാഹചര്യത്തില്‍ തുടര്‍ന്നും തനിക്ക് ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും നടി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത അഴകേശനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന