ദേശീയം

ബാങ്കുകളെ മാത്രമല്ല, പ്രിയങ്കയെയും മോദി പറ്റിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ നീരവ് മോദി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയേയും പറ്റിച്ചെന്ന് പരാതി. നീരവിനെതിരെ പ്രിയങ്ക ചോപ്ര നിയമനടപടികള്‍ക്കൊരുങ്ങുന്നു. നീരജ് മോദിയുടെ വജ്ര വ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രിയങ്ക. ഈ വകയില്‍ തനിക്ക് വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് അവര്‍ നിയമനടപടിക്കൊരുങ്ങുന്നത്.

2017 ജനുവരി മുതല്‍ പ്രിയങ്ക നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു. പുതിയ ഇന്ത്യയെ ആഗോളവിപണിയിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് താന്‍ നീരവ് മോദിയുമായി കൈകോര്‍ക്കുന്നത് എന്നാണ് ബ്രാന്‍ഡ് അംബാസഡറായ ശേഷം പ്രിയങ്ക പറഞ്ഞത്. ഇപ്പോള്‍ നീരവ് മോദിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്നും പ്രിയങ്ക പത്രക്കുറിപ്പില്‍ പറഞ്ഞു. പ്രിയങ്കയ്ക്ക് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡര്‍. 

പ്രിയങ്കയ്ക്ക് പുറമേ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയ്‌ക്കൊപ്പം ബ്രാന്‍ഡ് അംബാസഡറായ വകയില്‍ തനിക്കും വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് കാണിച്ചാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം