ദേശീയം

 ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: ബിജെപി നേതാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവിനെതിരെ കേസ്. സംഭവത്തെ തുടര്‍ന്ന് മന്ത്രിക്ക് തുല്യമായ പദവി വഹിച്ചിരുന്ന രാജേന്ദ്ര നാംദേവിനെ സിലായ് കദായി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കി. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തില്‍  നാംദേവിനെ പാര്‍ട്ടിയില്‍ നിന്നും ബിജെപി പുറത്താക്കി.

2016ല്‍ ഭോപ്പാല്‍ അരീര കോളനിയില്‍ നടന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച 25 വയസുകാരിയാണ് നാംദേവിന് എതിരെ പൊലീസില്‍ പരാതി നല്‍കിയത്. നാലുമാസം മുന്‍പ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ തന്നെ  ബിജെപി നേതാവ് ശാരീരികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് നാംദേവിന് എതിരെ കേസെടുത്തതായി ഹനുമാന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.

നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ടാണ് നാംദേവിനെ സിലായ് കദായി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കിയത്. കോണ്‍ഗ്രസ് പോലെയല്ല തങ്ങളെന്ന് ചൂണ്ടികാണിച്ച് ബിജെപി നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് പാര്‍ട്ടി വക്താവ് രാജ്‌നിഷ് അഗര്‍വാള്‍  അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'