ദേശീയം

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ല, മൃതദേഹം വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്റെ അനുമതി

സമകാലിക മലയാളം ഡെസ്ക്

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട്. ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി.

ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതു പോലെ ശ്രീദേവിയുടേത് ഹോട്ടലിലെ ബാത് ടബ്ബില്‍ മുങ്ങിയുള്ള മരണമാണെന്നാണ് പ്രോസിക്യൂഷന്റെ നിഗമനം. ഇതില്‍ ദുരൂഹതയില്ല. ഇക്കാര്യത്തില്‍ പരാതി കിട്ടിയാല്‍ മാത്രം തുടരന്വേഷണം നടത്തുമെന്നാണ് ദുബൈ അധികൃതര്‍ നല്‍കുന്ന സൂചന. 

പ്രോസിക്യൂഷന്റെ അനുമതിയായതോടെ നടി ശ്രീദേവിയുടെ മൃതദേഹം, മരണത്തിന്റെ മൂന്നാംദിനം ഇന്ത്യയിലെത്തിക്കാന്‍ സാഹചര്യമൊരുങ്ങി. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച തന്നെ മൃതദേഹം ഇന്ത്യയിലെത്തിക്കുമെന്നാണ് സൂചന. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളില്‍ സഹായിക്കാന്‍ ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ നേരത്തെ തന്നെ ദുബൈയിലെത്തിയിരുന്നു. മൃതദേഹം കൊണ്ടുവരുന്നതിന് റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനം തയാറാക്കിയിട്ടുണ്ട്. മുംബൈയില്‍ എത്തിച്ച ശേഷമാവും സംസ്‌കാരത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന