ദേശീയം

രജനിയുടെ കരുണാനിധി സന്ദര്‍ശനം പുതിയ ചേരിമാറ്റമോ?  ആകാംക്ഷയോടെ തമിഴ് രാഷ്ട്രീയം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : സ്റ്റെല്‍ മന്നന്‍ രജനികാന്ത് ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. കരുണാധിനിയുടെ ഗോപാലപുരത്തെ വീട്ടിലെത്തിയാണ് രജനികാന്തിന്റെ സന്ദര്‍ശനം. തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷമുളള രജനികാന്തിന്റെ ആദ്യസന്ദര്‍ശനത്തെ തമിഴ് രാഷ്ട്രീയം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കരുണാനിധിയുടെ അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയത് എന്നായിരുന്നു സന്ദര്‍ശനത്തെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് രജനികാന്ത് മറുപടി നല്‍കി. കഴിഞ്ഞ ദിവസം തെക്കന്‍ സംസ്ഥാനത്ത് പരിവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന്് രജനികാന്ത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത്- കരുണാനിധി കൂടിക്കാഴ്ച.

ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡിസംബര്‍ 31 നാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. ആത്മീയതയില്‍ ഊന്നിയുളളതായിരിക്കും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും രജനികാന്ത് തുറന്നുപറഞ്ഞിരുന്നു. 

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി രൂപവത്ക്കരിക്കുമെന്നും സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപന വേളയില്‍ രജനികാന്ത് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!