ദേശീയം

തൊഗാഡിയയെ ഗുജറാത്തില്‍ നിന്നും രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തു; ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ വിഎച്ച്പി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ അറസ്റ്റിലെന്ന് സൂചന. രാജസ്ഥാന്‍ സര്‍ക്കാരാണ് മുതിര്‍ന്ന ഹിന്ദുനേതാവായ തൊഗാഡിയയെ അറസ്റ്റ് ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് അറസ്റ്റെന്നാണ് വിവരം. 

അതേസമയം വിഎച്ച്പി നേതൃത്വം പ്രവീണ്‍ തൊഗാഡിയയെ രാവിലെ മുതല്‍ കാണാനില്ലെന്നാണാണ് ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്നാല്‍ രാജസ്ഥാന്‍ പൊലിസ് തൊഗാഡിയയെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ചു. പ്രവീണ്‍ തൊഗാഡിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം വിഎച്ച്പി തള്ളി.

നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പൊതുസേവകന്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചില്ല എന്നു പറയുന്ന വകുപ്പ് 188പ്രകാരമാണ് അറസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!