ദേശീയം

ഗൂഢാലോചനയ്ക്ക് പിന്നില്‍ നരേന്ദ്രമോദിയെന്ന് പ്രവീണ്‍ തൊഗാഡിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നീക്കം നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ച്് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.  'ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം െ്രെകംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്.' ആശുപത്രി വിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജസ്ഥാന്‍ഗുജറാത്ത് പോലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാന്‍ ജെ.കെ. ഭട്ട് ബുധനാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഈ നടപടിയാണ് തൊഗാഡിയയെ പ്രകോപിപ്പിച്ചത്്. ''പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. ഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം.' തൊഗാഡിയ പറഞ്ഞു.

ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് തനിക്കെതിരേ തെളിവാക്കി പ്രചരിപ്പിക്കുകയാണന്നും  അഹമ്മദാബാദ് െ്രെകംബ്രാഞ്ച് ഗൂഢാലോചന ക്രൈംബ്രാഞ്ചാണെന്നും ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും.'' അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരായ കേസ് 2015ല്‍ പിന്‍വലിച്ചിട്ടും രാജസ്ഥാനില്‍നിന്ന് പോലീസ് എത്തണമെങ്കില്‍ ഉന്നത ഗൂഢാലോചന ഉറപ്പാണെന്നും തൊഗാഡിയ പറഞ്ഞു. 

മോദിയുടെ എതിര്‍പ്പുമൂലം പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജയ് ജോഷിയുടെ കാര്യവും അദ്ദേഹം ഉന്നയിച്ചു. ''ജോഷിയുടെ വ്യാജ ലൈംഗിക സി.ഡി.കള്‍ 2015ല്‍ ആരുടെ നിര്‍ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് ഞാന്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. ജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ഈ പ്രശ്‌നങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'തൊഗാഡിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്