ദേശീയം

 മുസ്ലിം യുവതിയെ മകന്‍ വിവാഹം കഴിച്ചതിന് തുപ്പല്‍ കുടിപ്പിച്ചു; മകളെയും ഭാര്യയെയും നഗ്നരാക്കി നടത്തുമെന്നും ഭീഷണിപ്പെടുത്തിയെന്ന്‌  ദളിതന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

 ലക്‌നൗ: മകന്‍ മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെ സ്വന്തം തുപ്പല്‍ കുടിപ്പിച്ചെന്ന് ദളിതന്റെ പരാതി.ഉത്തര്‍പ്രദേശിലെ ബുലന്ത്ശഹറിലാണ് സംഭവം. എത്രയും വേഗം ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ ഭാര്യയെും മകളെയും നഗ്നരാക്കി നടത്തിക്കുമെന്നും പഞ്ചായത്ത് ഭീഷണിപ്പെടുത്തിയെന്നും പൊലീസിന് നല്‍കിയ പരാതിയില്‍  പറയുന്നു.

മകന്റെ വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്നും ഇയാള്‍ വെളിപ്പെടുത്തി. അതേസമയം പഞ്ചായത്ത് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സ്ഥലം എസ് പി ദെഹന്ത് അറിയിച്ചു.

ദുരഭിമാനക്കൊലയ്ക്ക്  കുപ്രസിദ്ധമാണ് ബുലന്ത്ശഹര്‍. വീടിന് പുറത്തെ മരക്കൊമ്പില്‍ രണ്ട് പെണ്‍കുട്ടികളെ ദുരഭിമാനക്കൊല നടത്തി കെട്ടിത്തൂക്കിയ വാര്‍ത്ത കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്