ദേശീയം

അയോധ്യ വീണ്ടും സജീവമാക്കി ബിജെപി; ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യം മുമ്പില്‍ കണ്ട് അയോധ്യ വിഷയം വീണ്ടും സജീവമാക്കാന്‍ ബിജെപി. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഹൈദരാബാദില്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ ഇത് പറഞ്ഞത്. 

ആന്ധ്രാ,തെലങ്കാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടു. 

2014ല്‍ രാമക്ഷേത്ര നിര്‍മ്മാണം പ്രധാന അജണ്ടയായി ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് നിലപാട് മയപ്പെടുത്തിയ പാര്‍ട്ടിക്കെതിരേ വിഎച്ച്പി അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. മോദി തരംഗം മങ്ങുന്നുവെന്നും 2014ലേത് പോലെ എളുപ്പമായിരിക്കില്ല 2019ലെ തെരഞ്ഞെടുപ്പ് എന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നു. വീണ്ടും രാമജന്‍മഭൂമി വിവാദം ഉയര്‍ത്തി പ്രചാരണായുധമാക്കാനാണ് ബിജെപി ശ്രമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം