ദേശീയം

ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് മോദി; ജനാധിപത്യം ആഴത്തില്‍ വേരൂന്നട്ടെ; സമാധാന പുനഃസ്ഥാപനം ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച തെഹ് രീക് ഇ ഇന്‍സാഫ് നേതാവും നിയുക്ത പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് തന്റെ അഭിനന്ദനം മോദി ഇമ്രാന്‍ ഖാനെ അറിയിച്ചത്. ഇമ്രാന്‍ ഖാന്റെ വരവ് പാക്കിസ്ഥാനില്‍ ജനാധിപത്യ വ്യവസ്ഥ ആഴത്തില്‍ വേരൂന്നട്ടേയെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. അയല്‍രാജ്യവുമായി സമാധാനം പുലര്‍ത്താനും വികസനത്തിനുതകുന്ന രീതിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കിട്ടു. നേരത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഒരു ചുവടുവച്ചാല്‍ താന്‍ രണ്ട് ചുവടുവെയ്ക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. 272ല്‍ 116 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ് ഇമ്രാന്‍ ഖാനും പാര്‍ട്ടിയും രാജ്യത്തിന്റെ ഭരണത്തിലേക്കേറുന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്കില്ലെങ്കിലും ചെറു കക്ഷികളെ കൂട്ടുപിടിച്ച് ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്