ദേശീയം

ഒരു വര്‍ഷം തുടര്‍ച്ചയായി സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഡോക്ടര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഒരു വര്‍ഷം തുടര്‍ച്ചയായി സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഡോക്ടര്‍ പിടിയില്‍.ലൈംഗിക പീഡനത്തെകുറിച്ച് പൊലീസില്‍ വിവരമറിയ്ക്കാന്‍ സ്ത്രീ തയ്യാറായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബലാത്സംഗം ചിത്രീകരിച്ച ഡോക്ടര്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സാജിത് ഹസനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉത്തര്‍പ്രദേശിലെ മിരാന്‍പുര്‍ പട്ടണത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൈതോര ഗ്രാമത്തിലെ 38 വയസുകാരിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഒരു വര്‍ഷം മുന്‍പ് മെഡിക്കല്‍ ചെക്കപ്പിനായി ക്ലിനിക്കില്‍ എത്തിയ സ്ത്രീയെ ഡോക്ടര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് പുറത്തേയ്ക്ക് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി സാജിത് ഹസന്‍ സ്ത്രീയെ തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്