ദേശീയം

പിണറായിക്കും കൂട്ടര്‍ക്കും കെജ്‌രിവാളിനെ കാണാന്‍ അനുമതി നിഷേധിച്ച് ഡല്‍ഹി ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന അരവിന്ദ് ഗവര്‍ണറെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനടങ്ങുന്ന സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവര്‍ക്കാണ് വിലക്ക്.

ഡല്‍ഹിയില്‍ മറ്റു ചില യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയതാണ് ഇവര്‍. അതിനിടെ കേജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജല്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്. ഗവര്‍ണര്‍ തനിയെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നു കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചത്. ഐഎഎസ് സമരം എപ്രകാരമാണോ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കിയത് അതുപോലെത്തന്നെയാണ് മന്ത്രിമാര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയെ കാണുന്നതില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എങ്ങനെ പ്രധാനമന്ത്രിക്കു തടയാനാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥയാണോയെന്നും അദ്ദേഹം ചോദിച്ചു. 

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ധര്‍ണ. മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ എന്നിവര്‍ നിരാഹാര സമരമാണു നടത്തുന്നത്. എന്നാല്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ ജലപാനവും നിര്‍ത്തി സമരം ചെയ്യുമെന്നു സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും