ദേശീയം

പിഡിപി- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ കശ്മീരില്‍ ഭീകരാക്രമണം; മൂന്നു ഭീകരരെ വധിച്ചു 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍; പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിക്കാനുള്ള ബിജെപി തീരുമാനം പുറത്തു വന്നതിന് പിന്നാലെ കശ്മീരില്‍ ഭീകരാക്രമണം. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 

ഭീകരര്‍ അതിക്രമിച്ചു കയറിയതായുള്ള ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്നു സിആര്‍പിഎഫ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. അതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരു ജവാനു പരുക്കേറ്റതായും ഡിജിപി എസ്.പി. വൈദ് പറഞ്ഞു.ആദ്യം രണ്ടു ഭീകരരെയാണു സൈന്യം കൊലപ്പെടുത്തിയത്. ശേഷിച്ചവരെ സൈന്യം വളഞ്ഞ് ആക്രമണം തുടര്‍ന്നു. രാത്രിയോടെ മൂന്നാമനെയും കൊലപ്പെടുത്തി. 

ബിജെപി പിന്തുണ പിന്‍വലിച്ചതോടെ പിഡിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലംപൊത്തി. ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു സംസ്ഥാനത്തെ സുരക്ഷയും വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍