ദേശീയം

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് ത്രിപുരയില്‍ ചെറുപ്പക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; രണ്ടുപേരുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: വ്യാജ വാര്‍ത്തയുടെ പേരില്‍ വീണ്ടും കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് വാട്‌സ് ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ത്രിപുരയില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യു.പി സ്വദേശിയായ ജാഹിര്‍ ഖാനാണ് ആള്‍ക്കൂട്ട വിചാരണക്കിടെ കൊല്ലപ്പെട്ടത്. 

ഗുല്‍സാര്‍, ഖുര്‍ഷിദ് ഖാന്‍ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. വാട്‌സ് ആപ്പിലൂടെയുള്ള വ്യാജ വാര്‍ത്തയുടെ പേരില്‍ രാജ്യത്ത് കൊല്ലപ്പെടുന്ന 24ാമത്തെയാളാണ് ജാഹിര്‍ ഖാന്‍. അഞ്ചു ദിവസത്തിനിടെ ചത്തീസ്ഗഡിലും, ഗുജറാത്തിലും രണ്ട് പേരെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരെന്ന് സംശയിച്ച് ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

കഴിഞ്ഞ ദിവസം ത്രിപുരയില്‍ 11 കാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വൃക്ക തട്ടിപ്പുകാരാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ഇറങ്ങിയെന്ന വ്യാജ സന്ദേശം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് യു.പി സ്വദേശികളായ മൂന്നംഗ സംഘത്തെ പ്രദേശവാസികള്‍ കണ്ടത്.

ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയവരാണെന്ന സംശയത്തില്‍ ജനക്കൂട്ടം ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കുട്ടിയുടെ അവയവങ്ങളൊന്നും തന്നെ നഷ്ടമായിട്ടില്ലെന്ന് പോസ്റ്റു മോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു. വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍