ദേശീയം

ജാര്‍ഖണ്ഡില്‍ ആദിവാസികളെ സംഘടിപ്പിച്ച് പോരാട്ടത്തിന് ഒരുങ്ങി സിപിഎം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ബലംപ്രയോഗിച്ച് ആദിവാസി ഭൂമി ഏറ്റെടുക്കുന്ന ബിജെപി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യം കൈയേറുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ജാര്‍ഖണ്ഡ് ഗുംലാ ജില്ലയില്‍ ആദിവാസി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ബലംപ്രയോഗിച്ച് ആദിവാസി ഭൂമി ഏറ്റെടുക്കുന്നത്, ജനാധിപത്യം കൈയേറുന്നതിന് സമാനമാണ്. ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ആദിവാസികളുടെ അവകാശങ്ങളിന്മേല്‍ ഇത്തരത്തില്‍ അപ്രഖ്യാപിത യുദ്ധം നടത്തുകയാണെന്ന് ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് വൃന്ദാ കാരാട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ കര്‍ഷകമാര്‍ച്ച് വിജയിച്ചിരുന്നു. വനാവകാശം നിയമം നടപ്പിലാക്കണമെന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് റാലി സംഘടിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്