ദേശീയം

'രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടി' : ടിഡിപി എന്‍ഡിഎ വിട്ടതിനെ സ്വാഗതം ചെയ്ത് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത : എന്‍ഡിഎ മുന്നണി വിടാനുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം പ്രവൃത്തികള്‍ ആവശ്യമാണ്. മമത ട്വീറ്റ് ചെയ്തു. 

പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മമത അഭ്യര്‍ത്ഥിച്ചു. അതിക്രമങ്ങള്‍, സാമ്പത്തിക ദുരന്തം, രാഷ്ട്രീയ അരക്ഷിതത്വം എന്നിവക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് പോരാടാന്‍ മമത ആവശ്യപ്പെട്ടു.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി വേണമെന്ന വാഗ്ദാനം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ടിഡിപി എന്‍ഡിഎ മുന്നണി വിട്ടത്. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ടിഡിപി കഴിഞ്ഞ ദിവസം മന്ത്രിമാരെ പിന്‍വലിച്ചിരുന്നു. 16 ലോക്‌സഭാംഗങ്ങളും ആറ് രാജ്യസഭാംഗങ്ങളുമാണ് ടിഡിപിക്ക് പാര്‍ലമെന്റില്‍ ഉള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി