ദേശീയം

ഇരട്ടപ്പദവി വിവാദത്തില്‍ എഎപിക്ക് ആശ്വാസം; 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി കോടതി തളളി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇരട്ടപ്പദവിയുടെ പേരില്‍ 20 ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി
ഹൈക്കോടതിയാണ് റദ്ദാക്കിയത്. എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതെയായിരുന്നു നടപടിയെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു. ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവോടെ
സത്യം ജയിച്ചെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അധികാരമേറ്റ് ഒരു മാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. 21 പേര്‍ക്കെതിരെയായിരുന്നു പരാതിയെങ്കിലും പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രജൗരി ഗാര്‍ഡനിലെ എംഎല്‍എ സ്ഥാനം രാജിവച്ച ജര്‍ണൈല്‍ സിങ്ങിനെ പിന്നീട് ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ