ദേശീയം

സിബിഎസ്ഇ ചോദ്യ പേപ്പറുകള്‍ ആയിരം പേര്‍ക്കെങ്കിലും കിട്ടിയെന്ന് പൊലീസ്; ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചോര്‍ന്ന സിബിഎസ്ഇ ചോദ്യപേപ്പറുകള്‍ ഏകദേശം ആയിരം കുട്ടികളുടെയെങ്കിലും കൈകളില്‍ എത്തിയിട്ടുണ്ടാകുമെന്ന് അന്വേഷണ സംഘം. സിബിഎസ്ഇ എക്‌സാമിനേഷന്‍ കണ്ട്രോളററെ നാല് മണിക്കൂറോളം ഡല്‍ഹിയില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിബിഎസ്ഇ ഉദ്യോഗസ്ഥരോട് എവിടെയാണ് ചോദ്യപേപ്പറുകള്‍ പ്രിന്റ് ചെയതത് എന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എങ്ങനെയാണ് ചോദ്യപേപ്പര്‍ കൊണ്ടുപോയതെന്നും വിവരങ്ങള്‍ ആരാഞ്ഞുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 

സംഭവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താംക്ലാസ് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓരോ പേപ്പറിനും 35000രൂപക്കാണ് ചോദ്യപേപ്പര്‍ വിറ്റത് എന്നും അന്വേഷണ സംഘം പറയുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വിവരം സിബിഎസ്ഇക്ക് ഇ-മെയില്‍ അയച്ചത് ആര് എന്നറിയാനുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ചോദ്യപേപ്പര്‍ ഇന്ത്യയില്‍ ഒട്ടാകെ ചോര്‍ന്നിട്ടില്ലെന്നും, ഡല്‍ഹിയില്‍ മാത്രമാണ് ചോര്‍ന്നിരിക്കുന്നതെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.ആര്‍ ഉപാധ്യായ പറഞ്ഞു. കേസില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും, പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ് ചോദ്യപ്പേപ്പറുമാണ് വാട്‌സാപ്പ് വഴി ചോര്‍ന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

മിണ്ടാപ്രാണിയോട് ക്രൂരത; പുന്നയൂർക്കുളത്ത് പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ മുറിച്ചു

വീടിന്റെ അകത്തും മുറ്റത്തും അമിത വൈദ്യുതി പ്രവാഹം; ഒന്നര വയസ്സുകാരന് പൊള്ളലേറ്റു, കെഎസ്ഇബി അന്വേഷണം

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്